Saturday 1 August 2015

ചൈത്ര നിലാവിന്റെ പൊന്‍ പീലിയാല്‍ മഴവില്ലിന്‍ നിറമേഴും ചാലിച്ച്

ചിത്രം ഒരാള്‍മാത്രം

ചൈത്ര നിലാവിന്റെ പൊന്‍ പീലിയാല്‍... മഴവില്ലിന്‍ നിറമേഴും ചാലിച്ച്
അത്മാനുരാഗ തിരശ്ശീല നീര്‍ത്തി നിന്‍ രൂപമെന്നും വരയ്ക്കും ഞാന്‍ വരയ്ക്കും ഞാന്‍... (2)
മിഴികളില്‍ നീലാമ്പല്‍ വിടരും കൂന്തലില്‍ കാര്‍മുകില്‍ നിറമണിയും..(2)
വസന്തം മേനിയില്‍ അടിമുടി തളിര്‍ക്കും കവിതയായ് എന്‍ മുന്നില്‍ നീ തെളിയും കവിതയായ് എന്‍ മുന്നില്‍ നീ തെളിയും

ചൈത്ര നിലാവിന്റെ പൊന്‍ പീലിയാല്‍ മഴവില്ലിന്‍ നിറമേഴും ചാലിച്ച്
അത്മാനുരാഗ തിരശ്ശീല നീര്‍ത്തി നിന്‍ രൂപമെന്നും വരയ്ക്കും ഞാന്‍ വരയ്ക്കും ഞാന്‍

മൊഴികളില്‍ അഭിലാഷമുണരും സ്വപ്‌നങ്ങള്‍ ഹംസമായ് ദൂതു ചൊല്ലും.. (2)
ആദ്യ സമാഗമ മധുരാനുഭൂതിയില്‍ അറിയാതെ നാമൊന്നുചേരും
അറിയാതെ നാമൊന്നുചേരും ...  (ചൈത്ര നിലാവിന്റെ)

പിന്‍ നിലാവിന്‍ പൂ വിടര്‍ന്നു പൊന്‍ വസന്തം നോക്കി നിന്നു

ചിത്രം: വീണ്ടും ചില വീട്ടുകാര്യങ്ങള്‍


പിന്‍ നിലാവിന്‍ പൂ വിടര്‍ന്നു പൊന്‍ വസന്തം നോക്കി നിന്നു ശാരദേന്ദുമുഖി ഇന്നെന്‍ പ്രേമ സായൂജ്യം താമസിക്കാന്‍ തീര്‍ത്തു ഞാന്‍ രാസകേളീ മന്ദിരം ഓമലേ ഞാന്‍ കാത്തു നില്‍പ്പൂ നിന്നെ വരവേല്‍ക്കാന്‍ എവിടെ നിന്‍ പല്ലവി എവിടെ നിന്‍ നോപുരം ഒന്നു ചേരാന്‍ മാറോടു ചേര്‍ക്കാന്‍ എന്തൊരുന്മാദം (പിന്‍ നിലാവിന്‍) കൊണ്ടു പോകാം നിന്നെയെന്‍ പിച്ചകപ്പൂപന്തലില്‍ താരഹാരം ചാര്‍ത്തി നിന്നെ ദേവവധുവാക്കാം അണിനിലാ പീലികള്‍ പൊഴിയുമീ ശയ്യയില്‍ വീണുറങ്ങാമാവോളമഴകിന്‍ തേന്‍കുടം നുകരാം (പിന്‍ നിലാവിന്‍)

പൂമുഖം വിടര്‍ന്നാല്‍ പൂര്‍ണ്ണേന്ദു നീ പുഞ്ചിരിച്ചാല്‍ ഇന്ദ്രജാലം

ചിത്രം: കാരുണ്യം

പൂമുഖം വിടര്‍ന്നാല്‍ പൂര്‍ണ്ണേന്ദു
നീ പുഞ്ചിരിച്ചാല്‍ ഇന്ദ്രജാലം
ഹൃദയത്തിലെപ്പോഴും പ്രണയ സരോവരം
പ്രിയതേ നിനക്കെന്തൊരഴക് അഴക്.. അഴക്...

നിന്‍ മൃദു യൗവനം വാരി പുതയ്ക്കുന്നതെന്റെ വികാരങ്ങളല്ലേ.. (2)
നിന്‍ മാറിലെന്നും മുഖം ചേര്‍ത്തുറങ്ങുന്നതെന്റെ സ്വപ്നങ്ങളല്ലേ...
നീ എന്നു സ്വന്തമാകും ഓമനേ എന്നു നീ സ്വന്തമാകും....(പൂമുഖം..)

എന്‍ മണിച്ചില്ലകള്‍ പൂത്തു വിടര്‍ന്നത്
നിനക്കിരിക്കാന്‍ മാത്രമല്ലേ... (2)
തങ്കക്കിനാവുകള്‍ തൈമാസ രാവുകള്‍
നമുക്കൊന്നു ചേരുവാനല്ലേ
സ്വയംവര മണ്ഡപത്തില്‍ ഓമനേ എന്നു നീ വന്നു ചേരും... (പൂമുഖം..)